നബി ചരിത്ര സംഗ്രഹം

Availability :
In Stock
350.00

സഹോദരങ്ങളെ.. മക്തബതുസ്സുന്ന പബ്ലിക്കേഷൻസ് നിങ്ങളുടെ മുന്നിലേക്ക് പുതിയ ഒരു ബുക്കെത്തിക്കുകയാണ്.ഈ പുണ്യ റമദാനിൽ തന്നെ അത് നിങ്ങളുടെ മുമ്പിലേക്ക്..Read more

സഹോദരങ്ങളെ.. മക്തബതുസ്സുന്ന പബ്ലിക്കേഷൻസ് നിങ്ങളുടെ മുന്നിലേക്ക് പുതിയ ഒരു ബുക്കെത്തിക്കുകയാണ്.ഈ പുണ്യ റമദാനിൽ തന്നെ അത് നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കാൻ തൗഫീഖ് തന്ന അള്ളാഹുവിനെ നമ്മൾ സ്തുതിക്കുന്നു.ലോകത്തിന്റെ ദൂതരായ മുഹമ്മദ് ﷺ യുടെ ചരിത്രമാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം. പ്രവാചക ചരിത്രം വിവരിക്കുന്ന ധാരാളം ബുക്കുകൾ നമുക്ക് ഇന്ന് മലയാളത്തിൽ ലഭ്യമാണ്. എന്നാൽ പരിശോധനയിൽ അധികവും ഒരു ചരിത്ര പഠിതാവിന് അവലംബാർഹമായവയല്ല. വിശ്വാസ വൈകല്യങ്ങളും ആദർശ വൈകല്യങ്ങളും ചരിത്രപരമായ അസത്യങ്ങളും പലതിലും നമുക്ക് കാണാൻ സാധിക്കും.   

സർവാംഗീകൃതനായ പണ്ഡിതൻ "ബ്നു അബിൽ ഇസ്സ്" رحمه الله യുടെ "ഉർജൂസത്തുൽ മിഇയ്യ" എന്ന 100 വരി പദ്യത്തിന്റെ വിവർത്തനവും വിശദീകരണവുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.  ഏതാനും വർഷങ്ങളായി യമനിലെ ദാറുൽ ഹദീസുകളിൽ പഠനം നടത്തിവരുന്ന പെരിന്തൽമണ്ണ സ്വദേശിയായ ഉസ്താദ് അബു അബ്ദിറഹ്മാൻ അബ്ദുല്ലയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയത്. ഇസ്ലാമിലേക്ക് ജനങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള ഗ്രന്ഥകാരന്റെ ആമുഖം ഈ ഗ്രന്ഥത്തെ കൂടുതൽ മനോഹരമാക്കുന്നു.  

പ്രവാചക ചരിത്രം പഠിക്കാൻ സ്വയം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ഈ ഗ്രന്ഥംകൈക്കലാക്കേണ്ടതുണ്ട്.  ഇസ്ലാമും അതിന്റെ  പ്രവാചകനും തെറ്റിദ്ധരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിന്റെ പ്രവാചകനെ പരിചയപ്പെടുത്തിക്കൊണ്ട് മറ്റു മതസ്ഥർക്ക് സമ്മാനിക്കാവുന്ന ഒരു ഉത്തമഗ്രന്ഥമാണ് ഇതെന്നും ഓർമ്മിപ്പിക്കുന്നു.  

നാനൂറോളം വരുന്ന പേജുകളുള്ള ഈ ഗ്രന്ഥത്തിന്റെ വില തീർത്തും 350 രൂപ മാത്രമാണ്.  മൂന്നെണ്ണം ഒരുമിച്ച് ഓർഡർ ചെയ്താൽ 1000 രൂപ മാത്രം  .

Read less

Qty :

Recommended Books